ആരോഗ്യം

ഡോക്ടറോട് ചോദിക്കാം


ഡോക്ടര്‍, 
ഞാന്‍ ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് . വളരെ വിഷമത്തോടെയാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്‌. എന്‍റെ പ്രശ്നം ആര്‍ത്തവം അടുക്കുമ്പോള്‍ തോന്നുന്ന അമിതമായ വികാരമാണ്. പലപ്പോഴും എനിക്കത് നിയന്ത്രിക്കാന്‍ കഴിയാതെ വരുകയും ചിലപ്പോളൊക്കെ സ്വയംഭോകം ചെയ്യാറുമുണ്ട്. പിന്നിട് എനിക്കതില്‍ കുറ്റബോധം തോന്നുകയും പഠിത്തത്തിലും മറ്റും ശ്രദ്ദിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. ഞാന്‍ ഇതുവരെ മറ്റാരോടും ഇത് ചര്‍ച്ച ചെയ്തിട്ടില്ല. ഡോക്ക്ടര്‍ ഇത് എന്‍റെ മാത്രം പ്രശ്നം ആണോ ? അതോ എല്ലാ പെണ്കുടികള്‍ക്കും ഇങ്ങനെയൊക്കെ ഉണ്ടാകാരുണ്ടോ .? ദയവായി ഒരു മറുപടി തരണമെന്ന് അപേക്ഷിക്കുന്നു.
മിസ്‌ . ജിനി 
പള്ളിപ്പുറം

ജിനി, താങ്കള്‍ വിഷമിക്കേണ്ടതില്ല , സ്ത്രീകളില്‍ ആര്‍ത്തവം അടുക്കുമ്പോള്‍ പലവിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും സംഭവിക്കുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ അതിന്‍റെ അളവ് കൂടുതലായിരിക്കും. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജിന്‍ അളവ് ആര്‍ത്തവ സമയത്ത് കൂടുകയും അതുമൂലം സ്ത്രൈണ വികാരങ്ങള്‍ക്ക് പെട്ടെന്ന് ഉദ്വീപനം ഉണ്ടാകുകയും ചെയ്യുന്നു. ആ സമയം ലൈംഗിക പരമായ ആഗ്രഹങ്ങള്‍ കൂടുകയും പെട്ടന്ന് അതിലേക്കു വഴുതി വീഴുകയും ചെയ്തേക്കാം.  അതിനാല്‍ ആസമയങ്ങളില്‍ ഒരു കരുതല്‍ ഉണ്ടായിരിക്കുന്നത് നല്ലതാണു.  സ്വയംഭോകം ചെയ്യുന്നതുകൊണ് പ്രത്യേകിച്ചു കുഴപ്പം ഒന്നുമില്ലെങ്കിലും പലരിലും അത് മാനസികമായി സമ്മര്‍ദ്ദം ഉണ്ടാക്കുകയും വിവാഹ ശേഷം പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ താല്‍പ്പര്യ ക്കുറവും ഉണ്ടാക്കിയേക്കാം.  ഒരു വിദ്യ യാര്‍ത്തി എന്നനിലയില്‍ ഇപ്പോള്‍ താങ്കള്‍ പഠനത്തില്‍ ശ്രദ്ധിക്കുക. അനിയന്ത്രിതമായി ലൈംഗിക വികാരങ്ങള്‍ തോന്നുമ്പോള്‍ റൂമില്‍തന്നെ ഒറ്റക്കിരിക്കാതെ എഴന്നേറ്റു നടക്കുകയോ മ്യൂസിക്‌ കേള്‍ക്കുകയോ പ്രാര്‍ത്ഥന പോലെയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുക. തീര്‍ച്ചയായും നിങ്ങളുടെ ശ്രദ്ധ മാറിക്കിട്ടും.  താങ്കള്‍ക്ക് മറ്റുയാതൊരു പ്രശ്നങ്ങളും ഇല്ല. ധൈര്യമയിരിക്കൂ. പഠിച്ചു മിടുക്കിയകു.
ഡോ. അലക്സ്‌  (എം എസ് . ഡി. ജി . ഓ )

No comments:

Post a Comment